അടക്കം

Verses

Holy Kural #121
അടക്കമുള്ളവർ ദേവ ലോകത്തിൽ ചെന്നു ചേർന്നിടും;
അടക്കമില്ലാത്തോരന്ധകാരത്തിലാപതിച്ചിടും

Tamil Transliteration
Atakkam Amararul Uykkum Atangaamai
Aarirul Uyththu Vitum.

Explanations
Holy Kural #122
അടക്കം നിധിപോൽ കാത്തു രക്ഷിക്കേണ്ടതുതന്നെയാം;
അതിനേക്കാൾ വിലപ്പെട്ട ഗുണം വേറില്ലമർത്ത്യരിൽ

Tamil Transliteration
Kaakka Porulaa Atakkaththai Aakkam
Adhaninooung Killai Uyirkku.

Explanations
Holy Kural #123
അറിവുള്ളതിനോടൊപ്പമടക്കവുമൊരുത്തനിൽ
സ്ഥായിയായ് കാണ്കിലോ ലോകരെല്ലാം വാഴ്ത്തിപ്പുകഴ്ത്തിടും

Tamil Transliteration
Serivarindhu Seermai Payakkum Arivarindhu
Aatrin Atangap Perin.

Explanations
Holy Kural #124
സ്വന്തം നിലയറിഞ്ഞും കൊണ്ടടങ്ങിക്കഴിയുന്നവൻ
ആയുസ്സിലടയും മേന്മ മലയേക്കാളുയർന്നതാം

Tamil Transliteration
Nilaiyin Thiriyaadhu Atangiyaan Thotram
Malaiyinum Maanap Peridhu.

Explanations
Holy Kural #125
വിനയത്തോടടക്കവുമെല്ലാർക്കും സൽഗുണങ്ങളാം;
ധന്യരിലവയുണ്ടെങ്കിലേറ്റവും ധന്യരാണവർ

Tamil Transliteration
Ellaarkkum Nandraam Panidhal Avarullum
Selvarkke Selvam Thakaiththu.

Explanations
Holy Kural #126
പഞ്ചേന്ദ്രിയങ്ങൾ കുർമ്മം പോലടക്കാൻ പ്രാപ്തനായവൻ
ഏഴുജന്മങ്ങളിൽ സ്വന്തം ജിവിതം രക്ഷനെടിടും

Tamil Transliteration
Orumaiyul Aamaipol Aindhatakkal Aatrin
Ezhumaiyum Emaap Putaiththu.

Explanations
Holy Kural #127
എന്തടക്കാൻ മറന്നാലും നാവടക്കാൻ മറക്കൊലാ;
മറന്നാൽ പിഴവാക്കാലേ ദുഃഖത്തിനിടയായിടും

Tamil Transliteration
Yaakaavaa Raayinum Naakaakka Kaavaakkaal
Sokaappar Sollizhukkup Pattu.

Explanations
Holy Kural #128
നീചവാക്യമുരച്ചും കൊണ്ടന്യന്ന് നോവുനൽകുകിൽ
ധർമ്മകർമ്മങ്ങളാൽ കിട്ടും പുണ്യമെല്ലാം നശിച്ചിടും

Tamil Transliteration
Ondraanun Theechchol Porutpayan Untaayin
Nandraakaa Thaaki Vitum.

Explanations
Holy Kural #129
കാലക്രമത്തിലാറുന്നു തീയിനാലേർപ്പെടും വ്രണം
വായിനാൽ വ്രണമുണ്ടായാലൊരുനാളുമുണങ്ങിടാ

Tamil Transliteration
Theeyinaar Suttapun Ullaarum Aaraadhe
Naavinaar Sutta Vatu.

Explanations
Holy Kural #130
കോപമുള്ളിൽ കനിയാതെയടങ്ങി വിദ്യ നേടുകിൽ
അവനിൽ വന്നുചേർന്നീടുമെല്ലാധർമ്മ ഗുണങ്ങളും

Tamil Transliteration
Kadhangaaththuk Katratangal Aatruvaan Sevvi
Arampaarkkum Aatrin Nuzhaindhu.

Explanations
🡱