അത്യാഗ്രഹം

Verses

Holy Kural #171
മദ്ധ്യനില വെടിഞ്ഞന്യ സമ്പത്തിലാശ തോന്നുകിൽ
പല പാപങ്ങളും ചെയ്യും കുടുംബം കെട്ടുപോയിടും

Tamil Transliteration
Natuvindri Nanporul Veqkin Kutipondrik
Kutramum Aange Tharum.

Explanations
Holy Kural #172
മദ്ധ്യമാം നിലയേൽക്കാത്ത പാപം ചെയ് വാൻ ഭയന്നവൻ
പരൻ പൊരുൾ തനിക്കാക്കും കുറ്റം ചെയ്യാൻ മടിച്ചിടും

Tamil Transliteration
Patupayan Veqkip Pazhippatuva Seyyaar
Natuvanmai Naanu Pavar.

Explanations
Holy Kural #173
ആത്മനിർവൃതി തേടുന്നോർ ഭൗതികസുഖലബ്ധിയിൽ
ആശവെച്ചു ധനം നേടാൻ പാപകർമ്മത്തിലേർപ്പെടാ

Tamil Transliteration
Sitrinpam Veqki Aranalla Seyyaare
Matrinpam Ventu Pavar.

Explanations
Holy Kural #174
ഇന്ദ്രിയനിഗ്രഹം ചെയ്ത ജ്ഞാനികൾ ശുദ്ധമാനസർ
സ്വന്തമില്ലായ്മ പോക്കാനായാശിക്കില്ലന്യരിൻ ധനം

Tamil Transliteration
Ilamendru Veqkudhal Seyyaar Pulamvendra
Punmaiyil Kaatchi Yavar.

Explanations
Holy Kural #175
അത്യാഗ്രത്തിനാലന്യ പൊരുൾകൾ കൈക്കലാക്കിയാൽ
അഭ്യസിച്ച പരിജ്ഞാനം ഫലമില്ലാതെയായിടും

Tamil Transliteration
Aqki Akandra Arivennaam Yaarmaattum
Veqki Veriya Seyin.

Explanations
Holy Kural #176
മോക്ഷത്തിലാശയൂന്നുന്ന ഗ്രഹസ്ഥൻ പരവസ്തുവിൽ
ആശവെച്ചിട്ടധർമ്മങ്ങൾ ചെയ്യുകിൽ കെട്ടുപോയിടും

Tamil Transliteration
Arulveqki Aatrinkan Nindraan Porulveqkip
Pollaadha Soozhak Ketum.

Explanations
Holy Kural #177
അത്യാശയാൽ ലഭിക്കുന്ന ദ്രവ്യങ്ങളുപയോഗത്തിൽ
നന്മ നൽകാത്തതോർക്കുമ്പോളാശകൈവിടലുത്തമം

Tamil Transliteration
Ventarka Veqkiyaam Aakkam Vilaivayin
Maantar Karidhaam Payan.

Explanations
Holy Kural #178
നശ്വരഭൗതികസ്വത്തിൽ നാശമേശാതിരിക്കുവാൻ
അന്യസമ്പത്ത് കാണുമ്പോളാഷ തോന്നാതിരിക്കണം

Tamil Transliteration
Aqkaamai Selvaththirku Yaadhenin Veqkaamai
Ventum Pirankaip Porul.

Explanations
Holy Kural #179
ധർമ്മമാണെന്നറിഞ്ഞന്യ സമ്പത്തിലാഗ്രഹം വിനാ
ജീവിച്ചാൽ ലക്ഷ്മിയിൻ ദൃഷ്ടിയവൻ മേലേ പതിച്ചിടും

Tamil Transliteration
Aranarindhu Veqkaa Arivutaiyaarch Cherum
Thiranarin Thaange Thiru.

Explanations
Holy Kural #180
ഭാവിദോഷം ഗണിക്കാതെ പൊരുളാശവിനാശമാം
അന്യപൊരുളാശിക്കാതെയിരുന്നാൽ വിജയം ഫലം

Tamil Transliteration
Iraleenum Ennaadhu Veqkin Viraleenum
Ventaamai Ennunj Cherukku.

Explanations
🡱