ആകാശമഹിമ

Verses

Holy Kural : #11 #12 #13 #14 #15 #16 #17 #18 #19 #20
Holy Kural #11
വർഷപാതത്തിനാൽ ലോകം ജീവസ്സുറ്റു വളർന്നിടും
തന്മൂലം മാരി ലോകത്തിന്നമൃതമാകുന്നു നിശ്ചയം.

Tamil Transliteration
Vaannindru Ulakam Vazhangi Varudhalaal
Thaanamizhdham Endrunarar Paatru.

Explanations
Holy Kural #12
ഭക്ഷ്യധാന്യങ്ങളുണ്ടാക്കി മാനവർക്ക് കൊടുപ്പതും
താനും ഭക്ഷണമായ്ത്തന്നെ നിലകൊള്ളു ന്നതും മഴ

Tamil Transliteration
Thuppaarkkuth Thuppaaya Thuppaakkith Thuppaarkkuth
Thuppaaya Thooum Mazhai.

Explanations
Holy Kural #13
കാലത്താൽ മഴ പെയ്യാതെയിരുന്നാലാഴിചൂഴുമീ
ഭൂമിയിൽ പശിയാൽ നാശമേറെവന്നു ഭവിച്ചിടും

Tamil Transliteration
Vinindru Poippin Virineer Viyanulakaththu
Ulnindru Utatrum Pasi.

Explanations
Holy Kural #14
മാരിയാകും വളം തീരെ കുറവായെന്ന് വന്നിടിൽ
കൃഷിക്കാർ കന്നുപൂട്ടാനായ് തയ്യാറാവില്ലൊരിക്കലും

Tamil Transliteration
Erin Uzhaaar Uzhavar Puyalennum
Vaari Valangundrik Kaal.

Explanations
Holy Kural #15
ദുഷ്ടരേ മഴപെയ്യാതെ ദ്രോഹിക്കുന്നത് പോലവേ
പെയ്തു ദുഷ്ടരെ രക്ഷിക്കാൻ പ്രാപ്തിയുടയതും മഴ

Tamil Transliteration
Ketuppadhooum Kettaarkkuch Chaarvaaimar Raange
Etuppadhooum Ellaam Mazhai.

Explanations
Holy Kural #16
ഭൂമുഖത്ത് മഴത്തുള്ളി വീഴുകില്ലെന്ന് വന്നിടിൽ
കാലികൾക്കാഹരിക്കാനായ് തൃണവർഗ്ഗം മുളച്ചിടാ

Tamil Transliteration
Visumpin Thuliveezhin Allaalmar Raange
Pasumpul Thalaikaanpu Aridhu.

Explanations
Holy Kural #17
ആഴിയിൽ നിന്നെടുത്ത നീരാഴിയിൽ ചേർന്നിടായ്കിലോ
സുമുദ്രത്തിൻറെ ഗാംഭീര്യം തന്നെ നന്നേ കുറഞ്ഞുപോം

Tamil Transliteration
Netungatalum Thanneermai Kundrum Thatindhezhili
Thaannalkaa Thaaki Vitin.

Explanations
Holy Kural #18
ദേവന്മാർക്കായ് നടത്തുന്ന പൂജകർമ്മാദിയൊക്കെയും
മുടങ്ങാനിടവന്നീടും മഴപെയ്യാതിരിക്കുകിൽ

Tamil Transliteration
Sirappotu Poosanai Sellaadhu Vaanam
Varakkumel Vaanorkkum Eentu.

Explanations
Holy Kural #19
വാനം പിന്മാറിയെന്നാകിൽ ജനം ചെയ്തുവരുന്നതാം
തപദാനാദികൾക്കെല്ലാം നൂനം വിഘ്നം ഭവിച്ചീടും

Tamil Transliteration
Thaanam Thavamirantum Thangaa Viyanulakam
Vaanam Vazhangaa Thenin.

Explanations
Holy Kural #20
ജലമില്ലാതെ ജീവിക്കാനാരാലും കഴിവറ്റതാം
മഴയില്ലെങ്കിൽ സന്മാർഗ്ഗ ജീവിതം ദുഷ്കരം ദൃഢം

Tamil Transliteration
Neerindru Amaiyaadhu Ulakenin Yaaryaarkkum
Vaanindru Amaiyaadhu Ozhukku.

Explanations
🡱