ആതിഥ്യം

Verses

Holy Kural : #81 #82 #83 #84 #85 #86 #87 #88 #89 #90
Holy Kural #81
അതിഥീ സേവനം ചെയ്‌വാൻ ലക്ഷ്യമുള്ളിലിരിക്കയാൽ
ഗൃഹസ്ഥൻ തൻ പ്രയത്നത്താൽ ധനമാർജ്ജിപ്പതൊക്കെയും

Tamil Transliteration
Irundhompi Ilvaazhva Thellaam Virundhompi
Velaanmai Seydhar Poruttu.

Explanations
Holy Kural #82
അതിഥി വിട്ടിലുള്ളപ്പോൾ തനിയേ താൻ ഭുജിച്ചിടൽ
അമൃത് തന്നെയായാലുമൊട്ടുമുചിതമല്ല കേൾ

Tamil Transliteration
Virundhu Puraththadhaath Thaanuntal Saavaa
Marundheninum Ventarpaar Randru.

Explanations
Holy Kural #83
അതിഥികൾക്കെല്ലായ്പ്പോഴുമാതി ഥ്യം നൽകിടുന്നവൻ
എവ്വിധദുഃഖതാപത്താലൊട്ടും കെട്ടുമുടിഞ്ഞിടാ

Tamil Transliteration
Varuvirundhu Vaikalum Ompuvaan Vaazhkkai
Paruvandhu Paazhpatudhal Indru.

Explanations
Holy Kural #84
അതിഥിയെ സ്നേഹത്തോടെ സ്വീകരിച്ചാദരിച്ചിടും
ഭവനത്തിലെല്ലായ്പ്പോഴുമൈശ്വര്യം വിളയാടിടും

Tamil Transliteration
Akanamarndhu Seyyaal Uraiyum Mukanamarndhu
Nalvirundhu Ompuvaan Il.

Explanations
Holy Kural #85
അതിഥി സൽക്കാരം ചെയ്തു ശേഷിപ്പതു ഭുജിപ്പവൻ
സ്വന്തം കൃഷിയിടത്തിങ്കൽ വിത്തുപാകേണ്ടതില്ല പോൽ

Tamil Transliteration
Viththum Italventum Kollo Virundhompi
Michchil Misaivaan Pulam.

Explanations
Holy Kural #86
വന്നവർക്കന്നമേകി, പിൻ വരുവോരെ പ്രതീക്ഷിക്കും
ഗൃഹസ്ഥൻ വാനലോകത്തിൽ ദേവർക്കതിഥിയായിടും

Tamil Transliteration
Selvirundhu Ompi Varuvirundhu Paarththiruppaan
Nalvarundhu Vaanath Thavarkku.

Explanations
Holy Kural #87
വിരുന്നൂട്ടി സ്വയം ധർമ്മമാചരിക്കും ഗൃഹസ്ഥൻറെ
പുണ്യമായതിഥിക്കേറ്റ സംതൃപ്തിക്കനുപാതമാം

Tamil Transliteration
Inaiththunaith Thenpadhon Rillai Virundhin
Thunaiththunai Velvip Payan.

Explanations
Holy Kural #88
ആതിതേയത്വമേൽക്കാതെ ലാഭത്തോടെ കഴിപ്പവൻ
എല്ലാം നശിച്ചുപോയല്ലോയെന്നൊരിക്കൽ തപിച്ചിടും

Tamil Transliteration
Parindhompip Patratrem Enpar Virundhompi
Velvi Thalaippataa Thaar.

Explanations
Holy Kural #89
അതിഥിസൽക്കാരം ചെയ്‌വാൻ മടികാട്ടും ധനാധിപൻ
ഐശ്വര്യത്തോടെ ദാരിദ്ര്യം പേറും ഭോഷത്വമാർന്നവൻ

Tamil Transliteration
Utaimaiyul Inmai Virundhompal Ompaa
Matamai Matavaarkan Untu.

Explanations
Holy Kural #90
മുഖത്തണച്ചു സൗഗന്ധമേറ്റാൽ വാടുന്നു പുഷ്പകം
ആതിതേയമുഖം കണ്ടാൽ വാടിപ്പോകും വിരുന്നുകാർ

Tamil Transliteration
Moppak Kuzhaiyum Anichcham Mukandhirindhu
Nokkak Kuzhaiyum Virundhu.

Explanations
🡱