കോട്ട

Verses

Holy Kural #741
യുദ്ധത്തിലേർപ്പെടുന്നോർ ‍ക്കും‍ യുദ്ധം‍ ചെയ്യാതെ ശാന്തമായ്
ആത്മരക്ഷനിനപ്പോർക്കും‍ കോട്ടകളനിവാര്യമാം‍.

Tamil Transliteration
Aatru Pavarkkum Aranporul Anjiththar
Potru Pavarkkum Porul.

Explanations
Holy Kural #742
ജലമെന്നും‍ നിറഞ്ഞുള്ള കിടങ്ങും‍ പിൻമൈതാനവും‍
മലയും‍ മാമരം‍ തിങ്ങും‍ കാടും‍ ചേർന്നവകോട്ടയാം‍.

Tamil Transliteration
Manineerum Mannum Malaiyum Aninizhar
Kaatum Utaiya Tharan.

Explanations
Holy Kural #743
ഉയരം‍, വീതിയും‍, ശക്തിയുടക്കാനരുതായ്‌മയും‍
ചതുർഗ്ഗുണം‍ തികഞ്ഞുള്ള മതിൽ‍ കോട്ടക്ക് വേണ്ടതാം‍.

Tamil Transliteration
Uyarvakalam Thinmai Arumaiin Naankin
Amaivaran Endruraikkum Nool.

Explanations
Holy Kural #744
കാവൽ ല്‍ വേണ്ടുമിടം‍ തുച്ഛമായും‍ മറ്റിടമേറെയും‍
ശത്രുശക്തിക്ഷയിപ്പിക്കത്തക്കതാം‍ കോട്ടയാവണം‍.

Tamil Transliteration
Sirukaappir Peritaththa Thaaki Urupakai
Ookkam Azhippa Tharan.

Explanations
Holy Kural #745
അജയ്യം‍; ഭക്ഷ്യധാന്യങ്ങൾ യഥേഷ്ടം‍ ലഭ്യമാവണം‍
ഒളിഞ്ഞു നിന്നാക്രമിക്കാനായ് കോട്ടയാൽ തരമാകണം‍.

Tamil Transliteration
Kolarkaridhaaik Kontakoozhth Thaaki Akaththaar
Nilaikkelidhaam Neeradhu Aran.

Explanations
Holy Kural #746
ആവശ്യമായ വസ്‌തുക്കളെല്ലാമുള്ളിൽ‍ ലഭിക്കണം‍
ധീരയോദ്ധാക്കളുൾക്കൊണ്ടതാവണം‍ നല്ല കോട്ടകൾ‍.

Tamil Transliteration
Ellaap Porulum Utaiththaai Itaththudhavum
Nallaal Utaiyadhu Aran.

Explanations
Holy Kural #747
ഉപരോധത്താലും‍, രാജദ്രോഹിയുപജാപത്താലും‍
മറ്റുമാർഗ്ഗേണയും‍ കോട്ട കീഴൊതുങ്ങാത്തതാവണം‍.

Tamil Transliteration
Mutriyum Mutraa Therindhum Araippatuththum
Patrar Kariyadhu Aran.

Explanations
Holy Kural #748
ഉപരോധത്തിനും‍, സേനാവിശ്വാസം‍ നഷ്‌ടമാകാതെ
ഉപരോധകരെരോധം‍ പെയ്‍വാൻ‍ തക്കത് കോട്ടയാം‍.

Tamil Transliteration
Mutraatri Mutri Yavaraiyum Patraatrip
Patriyaar Velvadhu Aran.

Explanations
Holy Kural #749
ഉള്ളിൽ നിന്നാക്രമത്താലേ ശത്രുമുന്നണി സേനകൾ
തോല്‍ക്കുമാറ് കരുത്തുള്ള സേനയുള്ളത് കോട്ടയാം‍.

Tamil Transliteration
Munaimukaththu Maatralar Saaya Vinaimukaththu
Veereydhi Maanta Tharan.

Explanations
Holy Kural #750
ശക്തിയും‍ മേന്മയും‍ മറ്റു മഹത്വമുള്ളതെങ്കിലും‍
പ്രയോഗയോഗ്യമല്ലെങ്കിൽ കോട്ടഫലമില്ലാത്തതാം‍.

Tamil Transliteration
Enaimaatchith Thaakiyak Kannum Vinaimaatchi
Illaarkan Illadhu Aran.

Explanations
🡱