ക്ഷമ

Verses

Holy Kural #151
തന്നെ വെട്ടിക്കുഴിപ്പോർക്കും താങ്ങായ് നിൽക്കുന്ന ഭൂമിപോൽ
തിന്മ ചെയ്യുന്ന ദ്രോഹിക്കും നന്മ ചെയ് വത് ധർമ്മമാം

Tamil Transliteration
Akazhvaaraith Thaangum Nilampolath Thammai
Ikazhvaarp Poruththal Thalai.

Explanations
Holy Kural #152
ഒരുത്തൻ ചെയ്തിടും തിന്മ പൊറുക്കുന്നത് പുണ്യമാം
മറക്കുന്നതിനേക്കാളേറെ ശ്രേ ഷ്ഠമിയന്നതാം

Tamil Transliteration
Poruththal Irappinai Endrum Adhanai
Maraththal Adhaninum Nandru.

Explanations
Holy Kural #153
അതിഥിസൽക്കാരം ചെയ്വാനാകാഞ്ഞാലേറെ ദുഃഖമാം ;
വിഡ്ഢിയോടു ക്ഷമിക്കുന്നതുൽകൃഷ്ടഗുണമായിടും

Tamil Transliteration
Inmaiyul Inmai Virundhoraal Vanmaiyul
Vanmai Matavaarp Porai.

Explanations
Holy Kural #154
എല്ലാം തികഞ്ഞ ഭാവത്തിൽ ജീവിപ്പാനാഗ്രഹിപ്പവൻ
എല്ലായ്പ്പോഴും ക്ഷമാശീലം കൈവിടാതെയിരിക്കണം

Tamil Transliteration
Niraiyutaimai Neengaamai Ventin Poraiyutaimai
Potri Yozhukap Patum.

Explanations
Holy Kural #155
തിന്മക്ക് പ്രതികാരങ്ങൾ സർവ്വദാ ചെയ് വതാകിലും
ക്ഷമിക്കുന്നതു പൊൻപോലെ മഹത്തായ് കരുതപ്പെടും

Tamil Transliteration
Oruththaarai Ondraaka Vaiyaare Vaippar
Poruththaaraip Ponpor Podhindhu.

Explanations
Holy Kural #156
പകപോക്കുന്ന സംതൃപ്തി യൊരുനാളേക്ക് മാത്രമാം;
ക്ഷമിച്ചാലുള്ള സൽ കീർത്തി നിലനിൽക്കുന്നു സർവ്വനാൾ

Tamil Transliteration
Oruththaarkku Orunaalai Inpam Poruththaarkkup
Pondrun Thunaiyum Pukazh.

Explanations
Holy Kural #157
അസഹ്യമാം കുറ്റം ചെയ്വോർക്കതിനാൽ നാശമേർപ്പെടും
പകപോക്കാനധർമ്മങ്ങളൊഴിവാക്കുന്നതുത്തമം

Tamil Transliteration
Thiranalla Tharpirar Seyyinum Nonondhu
Aranalla Seyyaamai Nandru.

Explanations
Holy Kural #158
ഗർവ്വഭാവത്തിനാലേകൻ തീയകർമ്മങ്ങൾ ചെയ്യുകിൽ
പകരം നന്മ ചെയ്തും കൊണ്ടവനെ വിജയിക്കണം

Tamil Transliteration
Mikudhiyaan Mikkavai Seydhaaraith Thaandham
Thakudhiyaan Vendru Vital.

Explanations
Holy Kural #159
വഴി തെറ്റി നടപ്പോരിൻ പിഴവാക്കു ക്ഷമിക്കുകിൽ
ഗൃഹസ്ഥനാകിലും സന്യാസിയെപ്പോൽ പുണ്യവാനയാൾ

Tamil Transliteration
Thurandhaarin Thooimai Utaiyar Irandhaarvaai
Innaachchol Norkir Pavar.

Explanations
Holy Kural #160
ഉണ്ണാവ്രതമനുഷ്ഠിച്ചോർ ശ്രേഷ്ഠരാകുന്നു; നീചമാം
വചനങ്ങൾ ക്ഷമിക്കുന്നോരതിലും ശ്രേഷ്ഠരായിടും

Tamil Transliteration
Unnaadhu Norpaar Periyar Pirarsollum
Innaachchol Norpaarin Pin.

Explanations
🡱