ഗൃഹസ്ഥം

Verses

Holy Kural : #41 #42 #43 #44 #45 #46 #47 #48 #49 #50
Holy Kural #41
ഗൃഹനാഥൻറെ സഹായത്താലിതരാശ്രമവാസികൾ
യഥായോഗ്യം സ്വധർമ്മങ്ങൾ നിർവ്വഹിക്കുന്നു ക്ഷേമമായ്

Tamil Transliteration
Ilvaazhvaan Enpaan Iyalputaiya Moovarkkum
Nallaatrin Nindra Thunai.

Explanations
Holy Kural #42
സന്യാസം സ്വീകരിച്ചോർക്കും പൊരുളില്ലാദരിദ്രർക്കും
യാചനം തൊഴിലായോർക്കും ഗൃഹസ്ഥൻ തുണയായിടും

Tamil Transliteration
Thurandhaarkkum Thuvvaa Dhavarkkum Irandhaarkkum
Ilvaazhvaan Enpaan Thunai.

Explanations
Holy Kural #43
പിതൃക്ക, ളതിഥി, ദൈവം കുഡുംബാദികൾതാനുമാം
ധർമ്മമൈവർക്കനുഷ്ഠിക്കലെന്നും കടമായായിടും

Tamil Transliteration
Thenpulaththaar Theyvam Virundhokkal Thaanendraangu
Aimpulaththaaru Ompal Thalai.

Explanations
Holy Kural #44
പാപം ഭയന്ന സമ്പാദ്യം ഭാഗം ചെയ്തനുഭോഗവും;
ഗൃഹസ്ഥൻ നിഷ്ഠപാലിക്കിലൈശ്വര്യമേറിടും ക്രമാൽ

Tamil Transliteration
Pazhiyanjip Paaththoon Utaiththaayin Vaazhkkai
Vazhiyenjal Egngnaandrum Il.

Explanations
Holy Kural #45
സ്നേഹവായ്പുമതോടൊപ്പം സ്വധർമ്മത്തിങ്കൽ ദീക്ഷയും
നിഷ്കൃഷ്ടമായ്‌പാലിക്കുന്ന ഗൃഹസ്ഥാശ്രമി ധന്യനാം

Tamil Transliteration
Anpum Aranum Utaiththaayin Ilvaazhkkai
Panpum Payanum Adhu.

Explanations
Holy Kural #46
വഴിപോലെ സ്വധർമ്മങ്ങൾ ഗൃഹസ്ഥൻ നിർവ്വഹിക്കുകിൽ
പ്രവേശിക്കുന്നതെന്തിനായ് മറ്റു മൂന്നാശ്രമങ്ങളിൽ?

Tamil Transliteration
Araththaatrin Ilvaazhkkai Aatrin Puraththaatril
Pooip Peruva Thevan?.

Explanations
Holy Kural #47
ധർമ്മമോഹികളായുള്ള മുമുക്ഷുക്കളനേകരിൽ
കടമകൾ പാലിക്കുന്ന ഗൃഹസ്ഥൻ ശ്രേഷ്ഠനായിടും

Tamil Transliteration
Iyalpinaan Ilvaazhkkai Vaazhpavan Enpaan
Muyalvaarul Ellaam Thalai.

Explanations
Holy Kural #48
വീഴ്ചപറ്റാതെ കർത്തവ്യം നിറവേറ്റും ഗൃഹസ്ഥനോ
ആത്മദണ്ഡന ചെയ്യുന്ന മുനിയേക്കാൾ വിശിഷ്ടനാം

Tamil Transliteration
Aatrin Ozhukki Aranizhukkaa Ilvaazhkkai
Norpaarin Nonmai Utaiththu.

Explanations
Holy Kural #49
ധർമ്മമെന്നു പറഞ്ഞാലോ ഗൃഹസ്ഥം തന്നയായിടും
പഴിയന്യരുരക്കാറില്ലെങ്കിലേറെ വിശിഷ്ടമാം

Tamil Transliteration
Aran Enap Pattadhe Ilvaazhkkai Aqdhum
Piranpazhippa Thillaayin Nandru.

Explanations
Holy Kural #50
ഐഹികജീവിതം നീതിനിഷ്ഠയോടെനയിപ്പവൻ
സ്വർഗ്ഗലോകസ്ഥരാം ദേവൻമാർക്ക് തുല്യം ഗണിച്ചിടും

Tamil Transliteration
Vaiyaththul Vaazhvaangu Vaazhpavan Vaanu?ryum
Theyvaththul Vaikkap Patum.

Explanations
🡱