ദയ

Verses

Holy Kural : #71 #72 #73 #74 #75 #76 #77 #78 #79 #80
Holy Kural #71
ദയയുള്ളോർ പരൻദുഃഖം കണ്ടാൽ കണ്ണീരൊഴുക്കിടും
ദയയെന്ന ഗുണം താഴിട്ടടക്കാനാവതാകുമോ?

Tamil Transliteration
Anpirkum Unto Ataikkundhaazh Aarvalar
Punkaneer Poosal Tharum.

Explanations
Holy Kural #72
ദയയില്ലാത്തവർ സർവം തങ്ങൾക്കെന്നു ധരിക്കയാം
ദയയുള്ളോരെല്ലും കൂടെ പൊതുസ്വത്തായ് ഗണിച്ചിടും

Tamil Transliteration
Anpilaar Ellaam Thamakkuriyar Anputaiyaar
Enpum Uriyar Pirarkku.

Explanations
Holy Kural #73
ദേഹത്തിന്നും വഹിക്കുന്ന ദേഹിക്കുമിടയിൽ വരും
ബന്ധം തന്നെ നിനച്ചീടിൽ ദയയാലുത്ഭവിപ്പതാം

Tamil Transliteration
Anpotu Iyaindha Vazhakkenpa Aaruyirkku
Enpotu Iyaindha Thotarpu.

Explanations
Holy Kural #74
ബന്ധമില്ലെങ്കിലും സ്നേഹം തോന്നിക്കും ദയ കാട്ടണം
ദൈവജീവിതമാർഗ്ഗത്തിൽ ജ്ഞാനമുൽപ്ന്നരുടെ മായിടും

Tamil Transliteration
Anpu Eenum Aarvam Utaimai Adhueenum
Nanpu Ennum Naataach Chirappu.

Explanations
Holy Kural #75
ലോകരോടു ദയാപൂർവ്വം പഴകിക്കഴിയുന്നവർ
നിർണ്ണയമിഹലോകത്തിലിമ്പമനുഭവിച്ചിടും

Tamil Transliteration
Anputru Amarndha Vazhakkenpa Vaiyakaththu
Inputraar Eydhum Sirappu.

Explanations
Holy Kural #76
ദയയാൽ ധർമ്മകർമ്മങ്ങൾ മാത്രമുൽപ്പന്നമായിടും
എന്നതജ്ഞരുടെ ചിന്ത; ധീരതക്കുമതേ തുണ

Tamil Transliteration
Araththirke Anpusaar Penpa Ariyaar
Maraththirkum Aqdhe Thunai.

Explanations
Holy Kural #77
വെയിൽ വാട്ടിയുണക്കും പോലെല്ലി ല്ലാത്ത പുഴുക്കളെ
ധർമ്മനീതിഹനിക്കുന്നു ദയയില്ലാത്ത ദുഷ്ടരെ

Tamil Transliteration
Enpi Ladhanai Veyilpolak Kaayume
Anpi Ladhanai Aram.

Explanations
Holy Kural #78
മരുഭൂമിയിൽ വാടുന്ന തരുവിൻ തളിരെന്ന പോൽ
ഫലമില്ലാതെ പാഴാകും ദയാശുന്യൻറെ ജിവിതം

Tamil Transliteration
Anpakath Thillaa Uyirvaazhkkai Vanpaarkan
Vatral Marandhalirth Thatru.

Explanations
Holy Kural #79
ദയയാകുന്നൊരുള്ളംഗമുടമപ്പെട്ടിടാത്തവൻ
ബാഹ്യമംഗളങ്ങളുണ്ടായിട്ടെന്തവന്ന് പ്രയോജനം?

Tamil Transliteration
Puraththurup Pellaam Evanseyyum Yaakkai
Akaththuruppu Anpi Lavarkku.

Explanations
Holy Kural #80
ദയാശീലൻ ജീവിക്കുന്നു ദേഹിയുള്ള ശരീരമായ്‌
ദയയില്ലാത്തവൻ, പാർത്താൽ തോൽക്കുടിലസ്ഥിപഞ്ജരം

Tamil Transliteration
Anpin Vazhiyadhu Uyirnilai Aqdhilaarkku
Enpudhol Porththa Utampu.

Explanations
🡱