ധനം

Verses

Holy Kural #751
മതിപ്പില്ലാജനങ്ങൾ ക്കും‍ മഹത്വം‍ കൈവരുത്തുന്ന
വസ്‌തുക്കളല്ലാത്തവ ശ്രേഷ്‌ഠമാം‍ പൊരുളായിടും‍.

Tamil Transliteration
Porulal Lavaraip Porulaakach Cheyyum
Porulalladhu Illai Porul.

Explanations
Holy Kural #752
നല്ലവൻ‍ ധനമില്ലെങ്കിൽ നൂനം‍ നിന്ദിതനായിടും‍
അധമന്‍ ധന്യനാണെങ്കിലെല്ലാർക്കും‍ ബഹുമാന്യനാം‍.

Tamil Transliteration
Illaarai Ellaarum Elluvar Selvarai
Ellaarum Seyvar Sirappu.

Explanations
Holy Kural #753
ധനം‍ കെടാവിളക്കാകുമുടമക്കേത് ദിക്കിലും‍
ശത്രുവാമന്ധകാരത്തെ നീക്കം‍ ചെയ്യുന്നതായിടും‍.

Tamil Transliteration
Porulennum Poiyaa Vilakkam Irularukkum
Enniya Theyaththuch Chendru.

Explanations
Holy Kural #754
സത്യമാർഗ്ഗത്തിലാർജ്ജിച്ച സമ്പത്തെല്ലാമൊരുത്തന്ന്
ധർമ്മമേന്മ വരുത്തീടുമിമ്പദായകമായിടും‍.

Tamil Transliteration
Araneenum Inpamum Eenum Thiranarindhu
Theedhindri Vandha Porul.

Explanations
Holy Kural #755
സ്‌നേഹവും‍ ദയയും‍ കൂടാതാർജ്ജിക്കും‍ ധനമൊക്കെയും‍
തിന്മയാണെന്ന യാഥാർ ‍ത്ഥ്യമറിഞ്ഞു കയ്യൊഴിക്കണം‍.

Tamil Transliteration
Arulotum Anpotum Vaaraap Porulaakkam
Pullaar Purala Vital.

Explanations
Holy Kural #756
ഉടമക്കാരനില്ലാത്ത ധനവും‍ ചുങ്കമായതും‍
ശത്രുമാർഗ്ഗേണയാർ‍ജ്ജിക്കും‍ ധനവും‍ രാജന്നുള്ളതാം‍.

Tamil Transliteration
Uruporulum Ulku Porulumdhan Onnaarth
Theruporulum Vendhan Porul.

Explanations
Holy Kural #757
സ്‌നേഹത്താൽ‍ സ്വയമാർ‍ജ്ജിച്ച അനുഗ്രഹമാകും‍ ശിശു
ധനമാകും‍ പോറ്റമ്മയിൻ‍ രക്ഷണത്തിൽ‍ വളർന്നിടും‍.

Tamil Transliteration
Arulennum Anpeen Kuzhavi Porulennum
Selvach Cheviliyaal Untu.

Explanations
Holy Kural #758
സ്വന്തം‍ സ്വത്തുപയോഗിച്ച് തൊഴിൽ‍ ചെയ്യുന്നതാകുകിൽ
ആനപ്പോർ‍ മലമേൽ‍ നിന്നു നോക്കിക്കാണുന്ന പോലെയാം‍

Tamil Transliteration
Kundreri Yaanaip Por Kantatraal Thankaiththondru
Untaakach Cheyvaan Vinai.

Explanations
Holy Kural #759
ധനസമ്പാദനം‍ വ്യക്തിക്കൊഴിയാധർമ്മമായിടും‍
ശത്രുവേ വെല്ലുവാൻ മൂർച്ചയേറും‍ ഖഡ്‌ഗമതാണു താൻ‍.

Tamil Transliteration
Seyka Porulaich Cherunar Serukkarukkum
Eqkadhanir Kooriya Thil.

Explanations
Holy Kural #760
ന്യായമാർഗ്ഗേണ സമ്പാദ്യം‍ നേടിവെക്കുന്ന വ്യക്തിയിൽ
ധർമ്മകാമങ്ങളൊന്നിച്ചങ്ങെളുതായ് വന്നു ചേർന്നിടും‍.

Tamil Transliteration
Onporul Kaazhppa Iyatriyaarkku Enporul
Enai Irantum Orungu.

Explanations
🡱