ധര്‍മ്മം

Verses

Holy Kural : #31 #32 #33 #34 #35 #36 #37 #38 #39 #40
Holy Kural #31
ധർമ്മം മാന്യതയുണ്ടാക്കും കൂടെ സമ്പത്തുമേകിടും
ഇത്രമേൽ നന്മ ചെയ്യുന്ന ധർമ്മമെത്ര സഹായകം

Tamil Transliteration
Sirappu Eenum Selvamum Eenum Araththinooungu
Aakkam Evano Uyirkku.

Explanations
Holy Kural #32
ധർമ്മത്തേക്കാൾ മഹത്തായ വിത്തം വേറില്ലനേടുവാൻ
ധർമ്മത്തേ വിസ്മരിക്കുന്നതേറ്റം ദൗർഭാഗ്യമായിടും

Tamil Transliteration
Araththinooungu Aakkamum Illai Adhanai
Maraththalin Oongillai Ketu.

Explanations
Holy Kural #33
തന്നാലാവും വിധം ധർമ്മ മാർഗ്ഗത്തിൽ വിഹരിക്കണം;
ധർമ്മമാർഗ്ഗം ത്യജിക്കാതെ സ്ഥിരമായ്‌നിലകൊള്ളണം

Tamil Transliteration
Ollum Vakaiyaan Aravinai Ovaadhe
Sellumvaai Ellaanj Cheyal.

Explanations
Holy Kural #34
ദുഷ്ടചിന്ത ജനിക്കാത്ത മനം ധർമ്മനിദാനമാം;
മനശ്ശുദ്ധിവിനാ കർമ്മമെല്ലാം പ്രകടനങ്ങളാം

Tamil Transliteration
Manaththukkan Maasilan Aadhal Anaiththu Aran
Aakula Neera Pira.

Explanations
Holy Kural #35
കോപം ഭോഗേച്ച്ഛയും പിന്നെ ദുർഭാഷണമസൂയയും
ഇവനാലും ത്യജിച്ചീടിലതു ധാർമ്മിക ജീവിതം

Tamil Transliteration
Azhukkaaru Avaavekuli Innaachchol Naankum
Izhukkaa Iyandradhu Aram.

Explanations
Holy Kural #36
തൽക്ഷണം ധർമ്മപന്ഥാവിൽ ചരിക്കു, നീട്ടി വെക്കൊലാ
സർവ്വം നിന്നെ ത്യജിച്ചാലും ധർമ്മം നിന്നെത്തുണച്ചിടും

Tamil Transliteration
Andrarivaam Ennaadhu Aranjeyka Matradhu
Pondrungaal Pondraath Thunai.

Explanations
Holy Kural #37
ധർമ്മത്താലുളവാം മേന്മയെന്തെന്നോതാതറിഞ്ഞിടാം
പല്ലക്കേറ്റിനടപ്പോർക്ക് യാത്രികൾ തുല്യരാകുമോ?

Tamil Transliteration
Araththaaru Ithuvena Ventaa Sivikai
Poruththaanotu Oorndhaan Itai.

Explanations
Holy Kural #38
ധർമ്മവിഘ്നം ഭവിക്കാതെ ജിവകാലം കഴിക്കുകിൽ
പുനർജന്മകവാടത്തെ തടയും ശിലയായിടും

Tamil Transliteration
Veezhnaal Pataaamai Nandraatrin Aqdhoruvan
Vaazhnaal Vazhiyataikkum Kal.

Explanations
Holy Kural #39
ധർമ്മജീവിതമൊന്നേതാൻ നൂനമാനന്ദദായകം
അന്യഥാലബ്ധമോദങ്ങൾ ദുഃഖകാരണമായിടും

Tamil Transliteration
Araththaan Varuvadhe Inpam Mar Rellaam
Puraththa Pukazhum Ila.

Explanations
Holy Kural #40
ഏവനും ഉയിർവാഴുമ്പോൾ ശ്രദ്ധയാനിർവ്വഹിക്കുവാൻ
കടപ്പെട്ടുള്ളതേ ധർമ്മം; പാപമോ വർജ്ജനീയമാം

Tamil Transliteration
Seyarpaala Thorum Arane Oruvarku
Uyarpaala Thorum Pazhi.

Explanations
🡱