നന്ദി

Verses

Holy Kural #101
നാം ചെയ്യാതെ, നമുക്കായ് ചെയ്തിടും സേവനത്തിനായ്
മണ്ണും വിണ്ണും കൊടുത്താലും സാമ്യമാകില്ലൊരിക്കലും

Tamil Transliteration
Seyyaamal Seydha Udhavikku Vaiyakamum
Vaanakamum Aatral Aridhu.

Explanations
Holy Kural #102
ചെറുതെങ്കിലുമാപത്തിൽ വേണ്ടനേരത്ത് ചെയ്തതാം
ഉപകാരം നിനക്കുമ്പോൾ ലോകത്തേക്കാൾ മികച്ചതാം

Tamil Transliteration
Kaalaththi Naarseydha Nandri Siridheninum
Gnaalaththin Maanap Peridhu.

Explanations
Holy Kural #103
പ്രത്യുപകാരമോരാതെയന്യർനൽകുന്ന സേവനം
ദയാവായ്പിൽ നിനക്കുമ്പോളാഴിയേക്കാൾ മഹത്തരം

Tamil Transliteration
Payandhookkaar Seydha Udhavi Nayandhookkin
Nanmai Katalin Peridhu.

Explanations
Holy Kural #104
നന്മ തിന്മയോളം ചെയ്‌താൽ കാണ്മതോ പനയോളമായ്
മഹാമനസ്കരായുള്ള നന്ദികാട്ടുന്ന പണ്ഢിതർ

Tamil Transliteration
Thinaiththunai Nandri Seyinum Panaiththunaiyaak
Kolvar Payandheri Vaar.

Explanations
Holy Kural #105
മുൻ ചെയ്ത സേവനത്തോടും ചേർത്തു നന്ദി മതിക്കൊലാ;
ഭോക്താവിന്നുളവാകുന്ന ഭോഗം താൻ നന്ദിമുല്യമാം

Tamil Transliteration
Udhavi Varaiththandru Udhavi Udhavi
Seyappattaar Saalpin Varaiththu.

Explanations
Holy Kural #106
സജ്ജനബന്ധമെപ്പോഴും ഭദ്രമായ്‌ നിലനിർത്തണം;
കഷ്ടകാലേ തുണച്ചോരോടെന്നെന്നും നന്ദി കാട്ടണം

Tamil Transliteration
Maravarka Maasatraar Kenmai Thuravarka
Thunpaththul Thuppaayaar Natpu.

Explanations
Holy Kural #107
ആപൽക്കാലത്തു ദവിയാൽ രക്ഷചെയ്തുള്ള മിത്രരെ
ഏഴുജന്മത്തിലും കൂടെ മറക്കുന്നില്ല സജ്ജനം

Tamil Transliteration
Ezhumai Ezhupirappum Ulluvar Thangan
Vizhuman Thutaiththavar Natpu.

Explanations
Holy Kural #108
സ്നേഹം പരകൃതം തീരേ മറക്കുന്നതധർമ്മമാം;
ദ്രോഹമാണെങ്കിലന്നേരം തന്നേയങ്ങു മറക്കണം

Tamil Transliteration
Nandri Marappadhu Nandrandru Nandralladhu
Andre Marappadhu Nandru.

Explanations
Holy Kural #109
കൊലചെയ് വത് പോലുള്ള തിന്മ ചെയ്തവനാകിലും
മുൻചെയ്ത നന്മയോർക്കുമ്പോളുള്ളിലാശ്വാസമായിടും

Tamil Transliteration
Kondranna Innaa Seyinum Avarseydha
Ondrunandru Ullak Ketum.

Explanations
Holy Kural #110
പെരും ദുഷ്ടത ചെയ്താലും പാപമുക്തി ലഭിച്ചിടാം;
നന്ദി കാട്ടാത്ത ദുഷ്ടർക്ക്, മോചനം സാദ്ധ്യമല്ല കേൾ

Tamil Transliteration
Ennandri Kondraarkkum Uyvuntaam Uyvillai
Seynnandri Kondra Makarku.

Explanations
🡱