നാട്

Verses

Holy Kural #731
സമർത്ഥരാം‍ കൃഷിക്കാരും‍ വിജ്ഞരാം‍ സജ്ജനങ്ങളും‍
ഉദാരസമ്പന്നന്മാരും‍ ചേരുമ്പോൾ‍ നാടുനല്ലതാം‍.

Tamil Transliteration
Thallaa Vilaiyulum Thakkaarum Thaazhvilaach
Chelvarum Servadhu Naatu.

Explanations
Holy Kural #732
എല്ലാവിധ വസ്‌തുക്കളും‍ ഹിതം‍പോലെ യഥേഷ്‌ഠമായ്
കേടില്ലാതെ വിളഞ്ഞീടും‍ നാടുതാൻ‍ നല്ലതായിടും‍.

Tamil Transliteration
Perumporulaal Pettakka Thaaki Arungettaal
Aatra Vilaivadhu Naatu.

Explanations
Holy Kural #733
സമീപദേശത്തിൻ ഭാരം‍ വന്നാലുമവയെത്താങ്ങി
രാജഭോഗം‍ പിഴക്കാതെ നല്ലനാട് കൊടുത്തിടും‍.

Tamil Transliteration
Poraiyorungu Melvarungaal Thaangi Iraivarku
Iraiyorungu Nervadhu Naatu.

Explanations
Holy Kural #734
കഠിനക്ഷാമവും‍, നീങ്ങാതെന്നും‍ നിൽക്കുന്നരോഗവും‍
നാശമേറ്റുന്ന ശത്രുവും‍ നാട്ടിലില്ലാതിരിക്കണം‍.

Tamil Transliteration
Urupasiyum Ovaap Piniyum Serupakaiyum
Seraa Thiyalvadhu Naatu.

Explanations
Holy Kural #735
പലകൂട്ടങ്ങളും‍, നാട്ടിൽ ശല്യമാക്കുന്ന ശത്രുവും‍
കൊലചെയ്യും‍ ദുഷ്ടന്മാരും‍ നാട്ടിൽ‍ കാണാതിരിക്കണം‍.

Tamil Transliteration
Palkuzhuvum Paazhseyyum Utpakaiyum Vendhalaikkum
Kolkurumpum Illadhu Naatu.

Explanations
Holy Kural #736
ശത്രുവാൽ കേടുപറ്റാതെ, ക്ഷീണമാം‍ നാളിലും‍ വളം‍
കുറയാതെ, നിലനിൽല്‍ക്കും‍ നാടുസുന്ദരമായിടും‍.

Tamil Transliteration
Ketariyaak Ketta Itaththum Valangundraa
Naatenpa Naattin Thalai.

Explanations
Holy Kural #737
ഉറവും‍ മഴയും‍ തക്ക മലയും‍ നദിയും‍ പുന
ശക്തമാം‍ കോട്ടയും‍ നാട്ടിലുണ്ടാവലനിവാര്യമാം‍.

Tamil Transliteration
Irupunalum Vaaindha Malaiyum Varupunalum
Vallaranum Naattirku Uruppu.

Explanations
Holy Kural #738
പൊതുജനാരോഗ്യം‍, സമ്പൽ സമൃദ്ധി, കൃഷിവൃദ്ധിയും‍
ശാന്തിയും‍ കാവലുമഞ്ചും‍ നാട്ടിന്നഴകു നൽകിടും‍.

Tamil Transliteration
Piniyinmai Selvam Vilaivinpam Emam
Aniyenpa Naattiv Vaindhu.

Explanations
Holy Kural #739
കഠിനാദ്ധ്വാനമില്ലാതെ വൃദ്ധിനൽകുന്ന നാടുകൾ‍
നാടാകും‍; കഠിനാദ്ധ്വാനം‍ നാടിന്നശുഭമായിടും‍.

Tamil Transliteration
Naatenpa Naataa Valaththana Naatalla
Naata Valandharu Naatu.

Explanations
Holy Kural #740
മേൽ‍കുറിപ്പിട്ട ഭാഗ്യങ്ങളെല്ലാമുണ്ടായിരിക്കിലും‍
ഭരണം‍ യോഗ്യമല്ലെങ്കിലവയാൽ നന്മ കൈവരാ.

Tamil Transliteration
Aangamai Veydhiyak Kannum Payamindre
Vendhamai Villaadha Naatu.

Explanations
🡱