നീതി

Verses

Holy Kural #111
സമൂഹബന്ധമോരാതെ നീതിയെല്ലാർക്കുമൊന്നുപോൽ
നൽകുവാൻ കഴിവായീടിലതു വ്യക്തിയിൽ നന്മയാം

Tamil Transliteration
Thakudhi Enavondru Nandre Pakudhiyaal
Paarpattu Ozhukap Perin.

Explanations
Holy Kural #112
നീതിമാൻ തൻറെ സമ്പാദ്യം നാശമേൽക്കാതെ നിത്യമായ്
പിൻവരും താവഴിക്കാർക്കായ് സ്ഥായിയായ് നിലനിന്നിടും

Tamil Transliteration
Seppam Utaiyavan Aakkanj Chidhaivindri
Echchaththir Kemaappu Utaiththu.

Explanations
Holy Kural #113
നീതിയല്ലാത്ത മാർഗ്ഗേണ നേടുന്ന പൊരുളൊക്കെയും
നിർദ്ദോഷമെന്ന് കണ്ടാലും നിരാകരിക്കലുതത്തമം

Tamil Transliteration
Nandre Tharinum Natuvikandhaam Aakkaththai
Andre Yozhiya Vital.

Explanations
Holy Kural #114
നീതിപാലിപ്പവൻ, നീതി ലംഘനം ചെയ്തിടുന്നവൻ;
സന്താനജിവിതം നോക്കിയറിയാം രണ്ടുപേരെയും

Tamil Transliteration
Thakkaar Thakavilar Enpadhu Avaravar
Echchaththaar Kaanap Patum.

Explanations
Holy Kural #115
ജീവിതത്തിൽ ഭവിക്കുന്നു നന്മയും തിന്മയും ക്രമാൽ;
സജ്ജനം മനമെപ്പോഴും നീതിയിൽ നിലനിർത്തണം

Tamil Transliteration
Ketum Perukkamum Illalla Nenjaththuk
Kotaamai Saandrork Kani.

Explanations
Holy Kural #116
നിഷ്പക്ഷനിലവിട്ടുംകൊണ്ടുള്ളം ചായുന്നതാകുകിൽ
നീക്കം നാശത്തിലേക്കാണെന്നുള്ള ബോധമുദിക്കണം

Tamil Transliteration
Ketuvalyaan Enpadhu Arikadhan Nenjam
Natuvoreei Alla Seyin.

Explanations
Holy Kural #117
നീതിയിൽ നിഷ്ഠ പാലിക്കെ ദാരിദ്ര്യം വന്നുചേരുകിൽ
ദരിദ്രനായ് ഗണിക്കില്ല ലോകരാധർമ്മനിഷ്ഠനെ

Tamil Transliteration
Ketuvaaka Vaiyaadhu Ulakam Natuvaaka
Nandrikkan Thangiyaan Thaazhvu.

Explanations
Holy Kural #118
മുമ്പിലും തൂക്കിടുമ്പോഴും സമം നിൽക്കും തുലാസ്സുപോൽ
മനം നിഷ്പക്ഷമായ്നിൽപ്പതഴകാകുന്നു വിജ്ഞരിൽ

Tamil Transliteration
Samanseydhu Seerdhookkung Kolpol Amaindhorupaal
Kotaamai Saandrork Kani.

Explanations
Holy Kural #119
ഉള്ളിൽ നിഷ്പക്ഷതാഭാവം പാലിക്കുന്നവരവ്വിധം
വാക്കിലും നീതിപാലിക്കൽ പൂർണ്ണതക്ക് നിദാനമാം

Tamil Transliteration
Sorkottam Illadhu Seppam Orudhalaiyaa
Utkottam Inmai Perin.

Explanations
Holy Kural #120
തൻറെ വ്യാപാരതാൽപ്പര്യം സംരക്ഷിപ്പത് പോലവേ
അന്യരിൻ നന്മ രക്ഷിക്കൽ വണിജന്നുടെ ധർമ്മമാം

Tamil Transliteration
Vaanikam Seyvaarkku Vaanikam Penip
Piravum Thamapol Seyin.

Explanations
🡱