പ്രസംഗം

Verses

Holy Kural #721
വാക്കി‍ൽ സമർത്ഥരായുള്ളോർ‍ സഭാമേന്മ കണക്കാക്കി
യോഗ്യർ‍ മുന്നിലബദ്ധങ്ങളുരിയാടില്ലൊരിക്കലും‍.

Tamil Transliteration
Vakaiyarindhu Vallavai Vaaisoraar Sollin
Thokaiyarindha Thooimai Yavar.

Explanations
Holy Kural #722
വിജ്ഞൻതാനെന്ന് വിജ്ഞൻ‍മാർ‍ തോന്നുമാറ് കഥിപ്പവൻ
വിജ്ഞരിൽ‍ വിജ്ഞനെന്നേറെ മഹത്വമായ് ചൊല്ലപ്പെടും‍.

Tamil Transliteration
Katraarul Katraar Enappatuvar Katraarmun
Katra Selachchollu Vaar.

Explanations
Holy Kural #723
ധൈര്യമായ് ശത്രുവേ നേരിട്ടായോധിപ്പവരേറെയാം‍
പണ്‌ഡിതസ്സഭയിൽ‍ പേശാൻ‍ പ്രാപ്‌തിയുള്ളവർ തുച്ഛമാം‍.

Tamil Transliteration
Pakaiyakaththuch Chaavaar Eliyar Ariyar
Avaiyakaththu Anjaa Thavar.

Explanations
Holy Kural #724
വിജ്ഞൻ‍മാർ‍ സഭയിൽ‍ സ്വന്തം‍ പാണ്‌ഡിത്യം‍ തെളിയിച്ചപിൻ
അവരിൽ നിന്നുവിജ്ഞാനമാർജ്ജിക്കാനിടവന്നിടും‍.

Tamil Transliteration
Katraarmun Katra Selachchollith Thaamkatra
Mikkaarul Mikka Kolal.

Explanations
Holy Kural #725
അന്യരിൻ‍ ഭാഷണം‍ കേട്ടിട്ടുത്തരം‍ നൽകുന്നതിൽ
ഉതകുന്ന പരിജ്ഞാനം‍ സമ്പാദിക്കലവശ്യമാം‍.

Tamil Transliteration
Aatrin Alavarindhu Karka Avaiyanjaa
Maatrang Kotuththar Poruttu.

Explanations
Holy Kural #726
ശൂരനല്ലാത്ത വ്യക്തിക്ക് വാളാലില്ല പ്രയോജനം‍;
വിജ്ഞരെ ഭയമുള്ളോർക്ക് ഗ്രന്ഥജ്ഞാനം‍ ബലം‍ തരാ.

Tamil Transliteration
Vaaloten Vankannar Allaarkku Nooloten
Nunnavai Anju Pavarkku.

Explanations
Holy Kural #727
സഭയെ നേരിടാൻ പേടിക്കുന്നോനാർ‍ജ്ജിച്ച വിദ്യകൾ
ഭീതനായ് മരുവും‍ യോദ്ധാവേന്തും‍ കൂർത്ത കൃപാണമാം‍.

Tamil Transliteration
Pakaiyakaththup Petikai Olvaal Avaiyakaththu
Anju Mavankatra Nool.

Explanations
Holy Kural #728
വിദ്വൽസ്സദസ്സിൽ ഭാഷിക്കാൻ പ്രാപ്‌തനല്ലാത്ത പണ്‌ഡിതൻ
ഗ്രന്ഥമേറെപ്പഠിച്ചാലും‍ ഫലമില്ലാതെപോയിടും‍.

Tamil Transliteration
Pallavai Katrum Payamilare Nallavaiyul
Nanku Selachchollaa Thaar.

Explanations
Holy Kural #729
നല്ല പണ്‌ഡിതനായിട്ടും‍ വിദ്വാന്മാരെ ഭയന്നവൻ
അജ്ഞനാം‍ വ്യക്തിയേക്കാളും‍ തരം‍ താഴ്‌ന്നവനായിടും‍.

Tamil Transliteration
Kallaa Thavarin Kataiyenpa Katrarindhum
Nallaa Ravaiyanju Vaar.

Explanations
Holy Kural #730
സമ്പാദിച്ചുള്ള വിജ്ഞാനം‍ വാക്കിൽ ‍ പ്രകടമാക്കുവാൻ ‍
കഴിയാത്തോൻ ജീവിച്ചാലും‍ മൃതനായ് താനെണ്ണപ്പെടും‍.

Tamil Transliteration
Ulareninum Illaarotu Oppar Kalananjik
Katra Selachchollaa Thaar.

Explanations
🡱