മധുരവാണി

Verses

Holy Kural : #91 #92 #93 #94 #95 #96 #97 #98 #99 #100
Holy Kural #91
വഞ്ചന ലേശമില്ലാതെ സ്നേഹപുർവ്വം കഥിപ്പവൻ
വിജ്ഞരിൻ വാക്യമെപ്പോഴും മാധുര്യം പ്രകടിപ്പതാം

Tamil Transliteration
Insolaal Eeram Alaiip Patiruilavaam
Semporul Kantaarvaaich Chol.

Explanations
Holy Kural #92
സുസ്മേരവദനത്തോടെ മധുപോലുരിയാടിയാൽ
ആത്മാർത്ഥമാം ദാനത്തേക്കാളേറ്റവും നന്മയുള്ളതാം

Tamil Transliteration
Akanamarndhu Eedhalin Nandre Mukanamarndhu
Insolan Aakap Perin.

Explanations
Holy Kural #93
തുഷ്ടമാം മുഖഭാവത്തിലിമ്പമായ് വദനം നോക്കി
സ്നേഹമൂറുന്ന വാക്യങ്ങളുച്ചരിപ്പതു ധർമ്മമാം

Tamil Transliteration
Mukaththaan Amarndhuinidhu Nokki Akaththaanaam
Inso Linadhe Aram.

Explanations
Holy Kural #94
സന്തോഷമുളമാംവണ്ണം ഭാഷണം ശീലമാക്കുകിൽ
ദാരിദ്ര്യഹേതുവാലൊട്ടും ദുഃഖിക്കാനിടവന്നിടാ

Tamil Transliteration
Thunpurooum Thuvvaamai Illaakum Yaarmaattum
Inpurooum Inso Lavarkku.

Explanations
Holy Kural #95
വിനായഭാവവും, കൂടെ തേനൂറും മൃദുവാണിയും;
വ്യക്തിയിൽ ഭൂഷണം വേറിട്ടൊന്നുമില്ലതു പോലെകേൾ

Tamil Transliteration
Panivutaiyan Insolan Aadhal Oruvarku
Aniyalla Matrup Pira.

Explanations
Holy Kural #96
അന്യരിൽ നന്മയാശിച്ചും നല്ലവാക്കുരിയാടിയാൽ
പാപങ്ങൾ തേഞ്ഞുമാഞ്ഞീടും പുണ്യങ്ങളേറി വന്നിടും

Tamil Transliteration
Allavai Theya Aramperukum Nallavai
Naati Iniya Solin.

Explanations
Holy Kural #97
ദാനം ചെയ്യുന്നതോടൊപ്പം നന്മയായ് വാക്കുരക്കുകിൽ
ഇമ്പമാം ജിവിതം ലഭ്യം നന്മയേറെ വളർന്നിടും

Tamil Transliteration
Nayan Eendru Nandri Payakkum Payaneendru
Panpin Thalaippiriyaach Chol.

Explanations
Holy Kural #98
ദോഷമന്യർക്ക് ചെയ്യാതെ മധുരഭാഷിയാവുകിൽ
നിർണ്ണയമിരുലോകത്തുമിമ്പമോടെ വസിക്കലാം

Tamil Transliteration
Sirumaiyul Neengiya Insol Marumaiyum
Immaiyum Inpam Tharum.

Explanations
Holy Kural #99
സ്വാദേറും വാക്കുകൾ നൽകുമാനന്ദമാസ്വദിച്ചവൻ
അന്യരോടുരിയാടുമ്പോൾ ക്രൂരമാവുന്നതെന്തിനേ?

Tamil Transliteration
Insol Inidheendral Kaanpaan Evankolo
Vansol Vazhangu Vadhu?.

Explanations
Holy Kural #100
മധുരവാക്കുരക്കാതെ പാരുഷ്യം വെളിവാക്കുകിൽ

തരുവിൽ പഴമുള്ളപ്പോൾ കായ്ഭുജിപ്പതു പോലെയാം

Tamil Transliteration
Iniya Ulavaaka Innaadha Kooral
Kaniiruppak Kaaikavarn Thatru.

Explanations
🡱