വായാടിത്തം

Verses

Holy Kural #191
ശ്രോതാക്കൾക്ക് വെറുപ്പാകും മട്ടിൽ പാഴായിവാർത്തകൾ
പേശും ശീലമിയന്നോനെ നിന്ദിക്കും ജനമൊക്കെയും

Tamil Transliteration
Pallaar Muniyap Payanila Solluvaan
Ellaarum Ellap Patum.

Explanations
Holy Kural #192
പലർ മുന്നിൽ ഗുണം കെട്ടു സംസാരിക്കുന്നതോർക്കുകിൽ
സ്നേഹിതർക്കെതിരായ് കുറ്റം ചെയ്‍വതേക്കാളബദ്ധമാം

Tamil Transliteration
Payanila Pallaarmun Sollal Nayanila
Nattaarkan Seydhalir Reedhu.

Explanations
Holy Kural #193
യോഗ്യമല്ലാത്ത കാര്യങ്ങൾ വിസ്തരിച്ചേകനോതുകിൽ
നീതിയില്ലാത്ത വായാടിയെന്നതിൻ തെളിവായിടും

Tamil Transliteration
Nayanilan Enpadhu Sollum Payanila
Paarith Thuraikkum Urai.

Explanations
Holy Kural #194
ഗുണമില്ലാത്ത സംസാരം പലരോടും പുലമ്പുകിൽ
ഗുണം കെട്ടവനായ്ത്തന്നെ ഭാവിയിലവനായിടും

Tamil Transliteration
Nayansaaraa Nanmaiyin Neekkum Payansaaraap
Panpilsol Pallaa Rakaththu.

Explanations
Holy Kural #195
സൽസ്വഭാവികളായുള്ളോർ വീൺവാർത്തകൾ വിളമ്പുകിൽ
അവരേന്തും മതിപ്പെല്ലാം ജനമദ്ധ്യേ നശിച്ചുപോം

Tamil Transliteration
Seermai Sirappotu Neengum Payanila
Neermai Yutaiyaar Solin.

Explanations
Holy Kural #196
ഫലമില്ലാത്ത കാര്യങ്ങൾ ആവർത്തിച്ചു കഥിപ്പവൻ
മനുഷ്യനായ് ഗണിക്കാതെ പതിരെന്നുര ചെയ്യണം

Tamil Transliteration
Payanil Sol Paaraattu Vaanai Makanenal
Makkat Padhati Yenal.

Explanations
Holy Kural #197
വിജ്ഞരായുള്ള യോഗ്യന്മാർ നീതിയില്ലാത്ത വാർതത്തകൾ
ചൊന്നാലും ഗുണമില്ലാത്ത കാര്യമോതാതിരിക്കണം

Tamil Transliteration
Nayanila Sollinunj Cholluka Saandror
Payanila Sollaamai Nandru.

Explanations
Holy Kural #198
മാലോകര റിയത്തക്ക തത്വങ്ങളുരിയാടുവാൻ
കഴിവുള്ളോർ ദുർവാക്യങ്ങളൊരുനാളും കഥിച്ചിടാ

Tamil Transliteration
Arumpayan Aayum Arivinaar Sollaar
Perumpayan Illaadha Sol.

Explanations
Holy Kural #199
മയക്കം തീർന്നുണർന്നുള്ള ബോധം തെളിഞ്ഞ ജ്ഞാനികൾ
ഓർമ്മയില്ലാതെയായ് പോലും വീണായൊന്നുമുരച്ചിടാ

Tamil Transliteration
Poruldheerndha Pochchaandhunj Chollaar Maruldheerndha
Maasaru Kaatchi Yavar.

Explanations
Holy Kural #200
പ്രയോജനമടങ്ങീടും വാർത്തമാത്രമുരക്കണം
നന്മയില്ലാത്ത കാര്യങ്ങൾ ചൊല്ലാതെയൊഴിവാക്കണം

Tamil Transliteration
Solluka Sollir Payanutaiya Sollarka
Sollir Payanilaach Chol.

Explanations
🡱