ശൗര്യം

Verses

Holy Kural #771
എൻറെ നേതാവുമായ് നേരിട്ടടരാടാനൊരുങ്ങൊലാ
എതിരിട്ടുശിലാതുല്യം‍ നിന്നുപോയവരെത്രയോ.

Tamil Transliteration
Ennaimun Nillanmin Thevvir Palarennai
Munnindru Kalnin Ravar.

Explanations
Holy Kural #772
ഓടുന്ന മുയലിൻ‍ നേരേ തെറ്റാതെയ്‌തിടുമമ്പിലും‍
ശ്രേഷ്‌ഠം‍ മുമ്പിൽ‍ ഗജം‍ നേരെ തെറ്റിപ്പോയിടുമമ്പുതാൻ

Tamil Transliteration
Kaana Muyaleydha Ampinil Yaanai
Pizhaiththavel Endhal Inidhu.

Explanations
Holy Kural #773
ശത്രുവേ ദയ കാട്ടാതെ ജയിക്കുന്നത് ശൗര്യമാം‍
പകയൻ കെണിയിൽ‍പ്പെട്ടാൽ രക്ഷ നൽകുക ശൗര്യമാം‍.

Tamil Transliteration
Peraanmai Enpa Tharukanon Rutrakkaal
Ooraanmai Matradhan Eqku.

Explanations
Holy Kural #774
കൈക്കുന്തം‍ വാരണം‍ മേലേയെറിഞ്ഞു വേൽ തേടുന്നവൻ
മേനിയേറ്റ ശരം‍ കണ്ടു തൃപ്‌തനായി ഭവിച്ചിടും‍.

Tamil Transliteration
Kaivel Kalitrotu Pokki Varupavan
Meyvel Pariyaa Nakum.

Explanations
Holy Kural #775
ശത്രുവേയിമവെട്ടാതെ ശ്രദ്ധിക്കും‍ വീരദൃഷ്‌ടികൾ ‍
ശരപാതത്തിലടയൽ തോൽവിക്ക് സമമല്ലെയോ?

Tamil Transliteration
Vizhiththakan Velkona Teriya Azhiththimaippin
Ottandro Vanka Navarkku.

Explanations
Holy Kural #776
യുദ്ധത്തിൽ മുറിവേൽ‍ക്കാത്ത നാളെല്ലാം‍ വ്യർത്ഥമായതായ്
ദുഃ‍ഖത്തോടെ ഗണിച്ചിടും‍ വീരയോദ്ധാക്കളൊക്കെയും‍.

Tamil Transliteration
Vizhuppun Pataadhanaal Ellaam Vazhukkinul
Vaikkumdhan Naalai Etuththu.

Explanations
Holy Kural #777
ഉലകിൽ വാഴ്‌വതേക്കാളും‍ പുകൾ ‍തേടുന്ന വീരർകൾ
ഭം‍ഗിയായ് കരുതീടുന്നു കാൽ ‍കെട്ടാം‍ വിജയക്കുറി.

Tamil Transliteration
Suzhalum Isaiventi Ventaa Uyiraar
Kazhalyaappuk Kaarikai Neerththu.

Explanations
Holy Kural #778
ജീവനിൽ കൊതിയില്ലാതെ പോരാടും‍ ധീരസൈനികർ ‍
രാജൻ പിന്മാറിയെന്നാലുമാവേശത്താൽ‍ തിമിർത്തിടും‍.

Tamil Transliteration
Urinuyir Anjaa Maravar Iraivan
Serinum Seerkundral Ilar.

Explanations
Holy Kural #779
മൊഴിഞ്ഞശപഥം‍ പോലേയുയിർ‍വിട്ടടരാടിയ
ധീരരെപ്പഴിചൊല്ലാനായാരാലും‍ കഴിവായിടാ.

Tamil Transliteration
Izhaiththadhu Ikavaamaich Chaavaarai Yaare
Pizhaiththadhu Orukkir Pavar.

Explanations
Holy Kural #780
രക്ഷകൻ നായകൻ ബാഷ്‌പമൂറുമാറ് മരിക്കുകിൽ ‍
ശ്രേഷ്‌ഠമപ്പോൽ മരിക്കാനായ് ജീവൻ‍ കടമെടുക്കണം‍

Tamil Transliteration
Purandhaarkan Neermalkach Chaakirpin Saakkaatu
Irandhukol Thakkadhu Utaiththu.

Explanations
🡱