സത്സ്വഭാവം

Verses

Holy Kural #131
മേന്മക്ക് കാരണമായിത്തീരുമാചാര രീതികൾ
കാക്കണം; സത്സ്വഭാവങ്ങളുയിരേക്കാളുയർന്നതാം

Tamil Transliteration
Ozhukkam Vizhuppan Tharalaan Ozhukkam
Uyirinum Ompap Patum.

Explanations
Holy Kural #132
ശ്രദ്ധയാനില നിർത്തേണം സത്സ്വഭാവങ്ങൾ വായ്‌ വിനിൽ;
വിദ്യയേറെ ലഭിച്ചാലും സ്വഭാവം തുണയായിടും

Tamil Transliteration
Parindhompik Kaakka Ozhukkam Therindhompith
Therinum Aqdhe Thunai.

Explanations
Holy Kural #133
സ്വഭാവഗുണമെപ്പോഴും കുലമേന്മക്ക് ചേർന്നതാം;
ദുഷ്ടസ്വഭാവിയാണെങ്കിൽ ജന്മം നീചകുലത്തിലാം

Tamil Transliteration
Ozhukkam Utaimai Kutimai Izhukkam
Izhindha Pirappaai Vitum.

Explanations
Holy Kural #134
ദ്വിജനോത്ത് മറന്നെങ്കിൽ വീണ്ടുമോതിപ്പഠിക്കലാം;
ആചാരദോഷമേർപ്പെട്ടാൽ കുലമേന്മ നശിച്ചിടും

Tamil Transliteration
Marappinum Oththuk Kolalaakum Paarppaan
Pirappozhukkang Kundrak Ketum.

Explanations
Holy Kural #135
അസൂയയുള്ളവൻ പക്കൽ ധനമില്ലാതെയായപോൽ
സ്വഭാവഗുണമില്ലെങ്കിലുയർച്ചയുമകന്നുപോം

Tamil Transliteration
Azhukkaa Rutaiyaankan Aakkampondru Illai
Ozhukka Milaankan Uyarvu.

Explanations
Holy Kural #136
ആചാരമൊഴിവാക്കീടൽ കുറ്റമായറിയപ്പെടും;
മാനം കാക്കുന്ന മാന്യന്മാരാചാരം നിറവേറ്റിടും

Tamil Transliteration
Ozhukkaththin Olkaar Uravor Izhukkaththin
Edham Patupaak Karindhu.

Explanations
Holy Kural #137
ആചാരങ്ങളനുഷ്ഠിച്ചാൽ മേൽഗതിക്കിടയായിടും;
ആചാരഹാനിയേർപ്പെട്ടാൽ പഴികേൾക്കാനിടം വരും

Tamil Transliteration
Ozhukkaththin Eydhuvar Menmai Izhukkaththin
Eydhuvar Eydhaap Pazhi.

Explanations
Holy Kural #138
സത്സ്വഭാവത്തിനാലിമ്പം ജീവിതത്തിൽ ലഭിച്ചിടും;
കഷ്ടതക്കിരയായീടും സ്വഭാവദൂഷ്യമുള്ളവർ

Tamil Transliteration
Nandrikku Viththaakum Nallozhukkam Theeyozhukkam
Endrum Itumpai Tharum.

Explanations
Holy Kural #139
സത്സ്വഭാവികളിൻ വായിൽ സഭ്യമല്ലാത്ത വാക്കുകൾ
ശ്രദ്ധയില്ലാതെയായ് പോലുമുച്ചരിക്കാനിടം വരാ

Tamil Transliteration
Ozhukka Mutaiyavarkku Ollaave Theeya
Vazhukkiyum Vaayaar Solal.

Explanations
Holy Kural #140
ലോകനീതിക്ക് യോജിപ്പായ് പഴകാൻ പഠിയാതവർ
ഗ്രന്ഥമേറെപ്പഠിച്ചാലുമജ്ഞരെന്നുര ചെയ്യണം

Tamil Transliteration
Ulakaththotu Otta Ozhukal Palakatrum
Kallaar Arivilaa Thaar.

Explanations
🡱