സന്താനങ്ങള്‍

Verses

Holy Kural : #61 #62 #63 #64 #65 #66 #67 #68 #69 #70
Holy Kural #61
ഐഹികജീവിതത്തിങ്കലനുഗ്രഹമനേകമാം;
വിദ്വൽ സന്താനലാഭം പോലില്ലമാന്യത ലോകരിൽ

Tamil Transliteration
Perumavatrul Yaamarivadhu Illai Arivarindha
Makkatperu Alla Pira.

Explanations
Holy Kural #62
അന്യരാൽ പഴികൂറാത്ത പുത്രനോന്നു ജനിക്കുകിൽ
എഴുജന്മം വരാവുന്ന തീ വിനകളൊഴിഞ്ഞിടും

Tamil Transliteration
Ezhupirappum Theeyavai Theentaa Pazhipirangaap
Panputai Makkat Perin.

Explanations
Holy Kural #63
സന്താനങ്ങൾ പിതൃസ്വത്താ ണെന്ന് ലോകോക്തിയുള്ളതാൽ
മക്കളാലാർജ്ജിതം വിത്തം താതൻ സമ്പാദ്യമായിടും

Tamil Transliteration
Thamporul Enpadham Makkal Avarporul
Thamdham Vinaiyaan Varum.

Explanations
Holy Kural #64
സ്വന്തം കുഞ്ഞിൻ കരത്താലേ കലമ്പിച്ചേർത്ത ഭക്ഷണം
പിതാവിൻ ജിഹ്വയിൽ തീർത്തും പീയൂഷം പോൽ രുചിപ്രദം

Tamil Transliteration
Amizhdhinum Aatra Inidhedham Makkal
Sirukai Alaaviya Koozh.

Explanations
Holy Kural #65
മക്കളിന്നുടൽ ദേഹത്തിൽ സ്പർശിച്ചാൽ കുളിരേകിടും
ശബ്ദശ്രവണമോ കാതിന്നിമ്പമേകുന്നതായിടും

Tamil Transliteration
Makkalmey Theental Utarkinpam Matru Avar
Sorkettal Inpam Sevikku.

Explanations
Holy Kural #66
കുഞ്ഞിൻകൊഞ്ചൽ ശ്രവിക്കാത്ത മന്ദഭാഗ്യർ കഥിച്ചിടും;
വീണയും കുഴലും കേൾവിക്കേറ്റം സുന്ദരമായിടും

Tamil Transliteration
Kuzhal Inidhu Yaazhinidhu Enpadham Makkal
Mazhalaichchol Kelaa Thavar.

Explanations
Holy Kural #67
താതൻ പുത്രന് നൽകുന്ന ശ്രേഷ്ഠമാം ധനമൊന്നുതാൻ
പണ്ഡിതന്മാർ സമൂഹത്തിൽ മുൻ നിൽക്കാൻ പ്രാപ്തമാക്കുക

Tamil Transliteration
Thandhai Makarkaatrum Nandri Avaiyaththu
Mundhi Iruppach Cheyal.

Explanations
Holy Kural #68
പുത്രൻ പണ്ഡിതനാകുമ്പോൾ പിതാവിന്നേറെമോദമാം
ലോകജനതക്കെല്ലാർക്കുമാനന്ദമൊരുപോലെയാം

Tamil Transliteration
Thammindham Makkal Arivutaimai Maanilaththu
Mannuyirk Kellaam Inidhu.

Explanations
Holy Kural #69
തൻറെ പുത്രൻ പഠിപ്പുള്ളോനെന്ന് ലോകർ കഥിക്കവേ
പിറന്ന നാളേക്കാളേറെ സന്തോഷമടയുന്നു തായ്

Tamil Transliteration
Eendra Pozhudhin Peridhuvakkum Thanmakanaich
Chaandron Enakketta Thaai.

Explanations
Holy Kural #70
തപത്താലിത്ര സൽപ്പുത്രൻ ജനിച്ചെന്നു ജനങ്ങളാൽ
പുകഴ്ത്താനിടയാക്കുന്നതച്ഛനോടുള്ള നന്ദിയാം

Tamil Transliteration
Makandhandhaikku Aatrum Udhavi Ivandhandhai
Ennotraan Kol Enum Sol.

Explanations
🡱