സന്യാസം

Verses

Holy Kural : #21 #22 #23 #24 #25 #26 #27 #28 #29 #30
Holy Kural #21
ആശ്രമനീതിപാലിച്ചും ആശയറ്റു കഴിഞ്ഞിടും
ശ്രേഷ്ഠന്മാരിൻ സന്യാസ മഹത്വങ്ങൾ ഗ്രന്ഥങ്ങൾ പുകഴുന്നതാം

Tamil Transliteration
Ozhukkaththu Neeththaar Perumai Vizhuppaththu
Ventum Panuval Thunivu.

Explanations
Holy Kural #22
ഊഹിപ്പാൻ സാദ്ധ്യമാവില്ല വൈരാഗ്യത്തിൻറെ മേന്മകൾ
ലോകത്തിലന്തരിച്ചോരെ ഗണിക്കാൻ സാദ്ധ്യമാകുമോ?

Tamil Transliteration
Thurandhaar Perumai Thunaikkoorin Vaiyaththu
Irandhaarai Ennikkon Tatru.

Explanations
Holy Kural #23
ജീവിതമരണം പോലെ ദ്വന്ദഭാവങ്ങൾ വേണ്ടപോൽ
ചിന്തിച്ചറിഞ്ഞു സന്യാസമെടുത്തോരതിദിവ്യരാം

Tamil Transliteration
Irumai Vakaidherindhu Eentuaram Poontaar
Perumai Pirangitru Ulaku.

Explanations
Holy Kural #24
ജ്ഞാനമാമായുധത്താലേ പഞ്ചേന്ത്രിയ ഗജങ്ങളെ
അടക്കിവാഴും ശക്തൻതാൻ മോക്ഷമർഹിച്ചിടുന്നവൻ

Tamil Transliteration
Uranennum Thottiyaan Oraindhum Kaappaan
Varanennum Vaippirkor Viththu.

Explanations
Holy Kural #25
ഇന്ദ്രിയനിഗ്രഹം ചെയ്തു കൈവരിക്കുന്ന മാതൃക
വാനലോകത്തിലെല്ലാർക്കും നേതാവായിടുമിന്ദ്രനാം

Tamil Transliteration
Aindhaviththaan Aatral Akalvisumpu Laarkomaan
Indhirane Saalung Kari.

Explanations
Holy Kural #26
ജന്മനാതുല്യരെന്നാലും ശ്രേഷ്‌ഠകർമ്മാനുവർത്തികൾ
പെരിയോർ; മറ്റവർതാണ നിലവാരത്തിലുള്ളവർ

Tamil Transliteration
Seyarkariya Seyvaar Periyar Siriyar
Seyarkariya Seykalaa Thaar.

Explanations
Holy Kural #27
സ്പർശനം, ദർശനം, ഘ്രാണം ശ്രവണം രുചിയെന്നിവ
ചിന്തിക്കാൻ ശക്തിപ്രാപിച്ച വ്യക്തിലോകമറിഞ്ഞിടും

Tamil Transliteration
Suvaioli Ooruosai Naatramendru Aindhin
Vakaidherivaan Katte Ulaku.

Explanations
Holy Kural #28
അഴിയാമുനിമന്ത്രങ്ങൾ നിലനിൽക്കുന്നതോർക്കുകിൽ
പുണ്യവാക്കരുളിച്ചെയ്ത മുനികൾ മേന്മ ഗ്രാഹ്യമാം

Tamil Transliteration
Niraimozhi Maandhar Perumai Nilaththu
Maraimozhi Kaatti Vitum.

Explanations
Holy Kural #29
മഹത്വമാം ശൈലത്തിന്മേൽ രമിക്കും മുനിപുംഗവർ
കണം കോപമീയന്നെന്നാൽ ശാപമോക്ഷമസാദ്ധ്യമാം

Tamil Transliteration
Kunamennum Kundreri Nindraar Vekuli
Kanameyum Kaaththal Aridhu.

Explanations
Holy Kural #30
ജിവരാശികളിൻ നേരെ ദയവുള്ളവരാകയാൽ
അന്തണരെന്നറിവോരെ മുനിമാരെന്നുരക്കാലാം

Tamil Transliteration
Andhanar Enpor Aravormar Revvuyir Kkum
Sendhanmai Poontozhuka Laan.

Explanations
🡱