സ്നേഹം

Verses

Holy Kural #781
സ്‌നേഹം‍പോൽ ചേർ‍ക്കുവാൻ‍ യോഗ്യവസ്‌തുവേറില്ല നിശ്ചയം‍
ശത്രുദ്രോഹം‍ തടുക്കാനും‍ സ്‌നേഹം‍ പോൽ കാവലില്ലകേൾ

Tamil Transliteration
Seyarkariya Yaavula Natpin Adhupol
Vinaikkariya Yaavula Kaappu.

Explanations
Holy Kural #782
അറിവുള്ളവരിൽ‍ സ്‌നേഹം‍ പിറപോലെ വളർന്നിടും‍
വിഡ്‌ഢിയിൽ സ്‌നേഹമോ പൂർണ്ണചന്ദ്രൻ‍പോൽ തേഞ്ഞുപോയിടും‍.

Tamil Transliteration
Niraineera Neeravar Kenmai Piraimadhip
Pinneera Pedhaiyaar Natpu.

Explanations
Holy Kural #783
ഗ്രന്ഥം‍ പഠിച്ചിടും‍തോറും‍ ബന്ധമേറിവരുന്ന പോൽ ‍
സജ്ജനസഹവാസം‍ നാൾ തോറുമേറെ രുചിപ്പതാം‍.

Tamil Transliteration
Navildhorum Noolnayam Polum Payildhorum
Panputai Yaalar Thotarpu.

Explanations
Holy Kural #784
നർമ്മം‍ ചൊല്ലി ഹസിക്കുന്നതല്ല സ്‌നേഹിതലക്ഷണം‍
നീതിയിൻ ‍ മുറതെറ്റുമ്പോൾ ശാസിച്ചു വഴിമാറ്റലാം‍.

Tamil Transliteration
Nakudhar Poruttandru Nattal Mikudhikkan
Mersenaru Itiththar Poruttu.

Explanations
Holy Kural #785
സ്‌നേത്തിന്നൊഴിവാക്കീടാം‍ സന്ധിച്ചുമൊത്തിരിക്കലും‍
ഏകരൂപമനോഭാവമവശ്യം‍ വേണ്ടതായിടും‍.

Tamil Transliteration
Punarchchi Pazhakudhal Ventaa Unarchchidhaan
Natpaang Kizhamai Tharum.

Explanations
Holy Kural #786
പുഞ്ചിരിച്ചു മുഖം‍ ശോഭിപ്പതിനാൽ സ്‌നേഹമായിടാ
ഉള്ളം‍ കാഴ്‌ചയിലാമോദപൂർണ്ണമാകുകിൽ ‍സ്‌നേഹമാം‍.

Tamil Transliteration
Mukanaka Natpadhu Natpandru Nenjaththu
Akanaka Natpadhu Natpu.

Explanations
Holy Kural #787
ദുർ‍മാർഗ്ഗത്തെ നിരോധിച്ച് സന്മാർ‍ഗ്ഗത്തിൽ‍ നയിക്കലും‍
ദുഃ‍ഖമേർ‍പ്പെട്ടിടും‍ നേരം‍ പങ്കുചേരലും‍ സ്‌നേഹമാം‍.

Tamil Transliteration
Azhivi Navaineekki Aaruyththu Azhivinkan
Allal Uzhappadhaam Natpu.

Explanations
Holy Kural #788
തുണിയഴിഞ്ഞു വീഴുന്പോള്‍ കൈകടന്നു പിടിച്ചിടും‍
ആപല്‍ക്കാലത്ത് പാഞ്ഞെത്തി സ്‌നേഹിതന്‍ തുണ നല്‍കിടും‍.

Tamil Transliteration
Utukkai Izhandhavan Kaipola Aange
Itukkan Kalaivadhaam Natpu.

Explanations
Holy Kural #789
ഉത്തമസ്‌നേഹിതർ തമ്മിലെപ്പോഴും‍ വേർപെടാതെയും‍
സന്മാർ‍ഗ്ഗജീവിതത്തിങ്കൽ തണിയായും‍ കഴിഞ്ഞിടും‍.

Tamil Transliteration
Natpirku Veetrirukkai Yaadhenin Kotpindri
Ollumvaai Oondrum Nilai.

Explanations
Holy Kural #790
ഞാനിവർക്ക് സഖാവെന്നുമിവർ ‍ മിത്രമെനിക്കെന്നും‍
അന്യോന്യം‍ പുകഴുന്നെങ്കിൽ‍ മൈത്രിമഹത്വമാർ‍ന്നിടാ.

Tamil Transliteration
Inaiyar Ivaremakku Innamyaam Endru
Punaiyinum Pullennum Natpu.

Explanations
🡱