സ്നേഹാന്വേഷണം

Verses

Holy Kural #791
യഥാർത്ഥസ്‌നേഹിതർ‍തമ്മിൽ ‍ പിരിയുന്നതസാദ്ധ്യമാം‍
ആകയാൽ സ്‌നേഹിതന്മാരെ ബുദ്ധിപൂർ‍വ്വം‍ വരിക്കണം‍.

Tamil Transliteration
Naataadhu Nattalir Ketillai Nattapin
Veetillai Natpaal Pavarkku.

Explanations
Holy Kural #792
വേണ്ടചിന്തന ചെയ്യാതെ സ്‌നേഹഭാവം‍ തൊടുത്തിടിൽ ‍
ജീവനാശം‍ വരാവുന്ന തുമ്പം ‍വന്നു ഭവിച്ചിടാം‍.

Tamil Transliteration
Aaindhaaindhu Kollaadhaan Kenmai Kataimurai
Thaansaam Thuyaram Tharum.

Explanations
Holy Kural #793
ഗുണവും‍ കുലവും‍ കുറ്റഭാവങ്ങൾ‍ ബന്ധുജാലവം‍
സ്‌നേഹബന്ധങ്ങളും‍ നോക്കി വേണം‍ മൈത്രി തുടങ്ങുവാൻ

Tamil Transliteration
Kunamum Kutimaiyum Kutramum Kundraa
Inanum Arindhiyaakka Natpu.

Explanations
Holy Kural #794
കുലകൻ ‍ മിത്രനായിക്കൊണ്ടടുക്കാനാഗ്രഹിപ്പവൻ ‍
ത്യാഗപൂർവ്വം‍ പൊരുൾ ‍നൽ‍കിയാകർഷിക്കേണ്ടതായ് വരും‍.

Tamil Transliteration
Kutippirandhu Thankan Pazhinaanu Vaanaik
Kotuththum Kolalventum Natpu.

Explanations
Holy Kural #795
വഴിതെറ്റി നടക്കുമ്പോൾ ശാസിച്ചു വഴിമാറ്റുവാൻ
പ്രാപ്‌തിയുള്ളവനെത്തേടിപ്പിടിച്ചു മിത്രമാക്കണം

Tamil Transliteration
Azhachcholli Alladhu Itiththu Vazhakkariya
Vallaarnatapu Aaindhu Kolal.

Explanations
Holy Kural #796
ആപത്തൊരു നിലക്കോർത്താലൊരു സൗകര്യമുണ്ടതിൽ ‍
ബന്ധുമിത്രാദികൾ സ്‌നേഹമളക്കും‍ മാനദണ്‌ഡമാം‍.

Tamil Transliteration
Kettinum Untor Urudhi Kilaignarai
Neetti Alappadhor Kol.

Explanations
Holy Kural #797
അജ്ഞരായുള്ളവർ‍ തമ്മിൽ‍ സ്‌നേഹബന്ധം‍ പുലർ‍ത്തുവാൻ
തുനിയാതെയൊഴിഞ്ഞെങ്കിലത്രയും‍ ലാഭമായിടും‍.

Tamil Transliteration
Oodhiyam Enpadhu Oruvarkup Pedhaiyaar
Kenmai Oreei Vital.

Explanations
Holy Kural #798
മനോധൈര്യം‍ കെടുത്തുന്ന കാര്യം‍ ചിന്തിച്ചിടായ്‌ക നീ
ആപത്തിൽ‍ തുണനൽകാത്ത മിത്രത്തേയൊഴിവാക്കുക.

Tamil Transliteration
Ullarka Ullam Sirukuva Kollarka
Allarkan Aatraruppaar Natpu.

Explanations
Holy Kural #799
കഷ്‌ടകാലത്ത് കൈവിട്ടു മാറിനിൽ‍ക്കുന്ന സ്‌നേഹിതൻ ‍
മരണച്ചിന്തയേക്കാളും‍ ദുരിതം‍ നൽ‍കിടുന്നതാം‍.

Tamil Transliteration
Ketungaalaik Kaivituvaar Kenmai Atungaalai
Ullinum Ullanj Chutum.

Explanations
Holy Kural #800
കുറ്റമറ്റവരായ് സ്‌നേഹം‍ പുലർത്തീടണമെപ്പോഴും‍

ജോഡിയൊക്കാത്ത ചങ്ങാത്തം‍ ത്യാഗം‍ ചെയ്‌തും‍ ത്യജിക്കണം‍.

Tamil Transliteration
Maruvuka Maasatraar Kenmaion Reeththum
Oruvuka Oppilaar Natpu.

Explanations
🡱